majour-ravi-bro

TOPICS COVERED

അനിയന്‍ കണ്ണന്‍ പട്ടാമ്പിയുടെ വിയോഗത്തില്‍ കണ്ണീരോടെ മേജര്‍ രവി. നെഞ്ചുലഞ്ഞ് കരയുന്ന മേജറിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടന്ന സംസ്കാര ചടങ്ങിലാണ് മേജര്‍ പൊട്ടിക്കരയുന്നത്. 

നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പിയുടെ അന്ത്യം ഇന്നലെ രാത്രി 11.40 ഓടെയായിരുന്നുവെന്ന് മേജർ രവി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്

ENGLISH SUMMARY:

Major Ravi mourns the loss of Kannan Pattambi. The actor and production controller's death has deeply saddened the Malayalam film industry, with visuals of a tearful Major Ravi circulating on social media.