ചൂരല്‍മല– മുണ്ടക്കൈ ദുരന്ത  ബാധിതര്‍ക്കുള്ള വയനാട് ടൗണ്‍ഷിപ്പില്‍ 207 വീടുകളുടെ മെയിന്‍ വാര്‍പ്പ് പൂര്‍ത്തിയായി. മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറുകയാണ് ലക്ഷ്യം. കല്‍പ്പറ്റ ബൈപ്പാസില്‍ ഏഴുസെന്‍റിലായി ആയിരം സ്ക്വയര്‍ഫീറ്റ് വീടുകളാണ് ഒരുങ്ങുന്നത്. 75 വീടുകളുടെ ചുമര്‍ കെട്ടുന്ന പ്രവൃത്തിയും പ്ലാസ്റ്ററിങ്ങും പുരോഗമിക്കുകയാണ്.

അഞ്ച് സോണുകളായി തിരിച്ചാണ് നിര്‍മാണം. മഴക്കാലത്ത് വേഗം അല്‍പ്പം കുറഞ്ഞിരുന്നു. ഇപ്പോള്‍ 1600 തൊഴിലാളികളാണ് 24 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത്. ദുരന്തബാധിതര്‍ ഏറെ പ്രതീക്ഷയിലാണ്. ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെഎസ്ഇബി വിതരണ ലൈന്‍ മാറ്റി സ്ഥാപിച്ചിരുന്നു. 

പോസ്റ്റുകള്‍ ഒഴിവാക്കി ഭൂഗര്‍ഭ വൈദ്യുത കേബിളുകളാണ് ഉണ്ടാവുക. റോഡ‍് നിര്‍മാണവും പുരോഗമിക്കുകയാണ്. ആകെ 11.42 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ ഉണ്ടാകുക. ഒന്‍പതുലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ള കൂറ്റന്‍ കുടിവള്ള ടാങ്കിന്‍റെ നിര്‍മാണവും തുടങ്ങി. വീടുകളുടെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Wayanad Township main construction is nearing completion for disaster-affected families. The goal is to finish construction and hand over the houses by March.