20കാരനെയും മുത്തശ്ശിയെയും അവരുടെ സഹോദരിയെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പിന് സമീപം നീർവേലിയിലാണ് സംഭവം. നീർവേലി നിമിഷ നിവാസിൽ ഇ. കിഷൻ (20), മുത്തശ്ശി വികെ റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷനാണ് ആദ്യം ജീനനൊടുക്കിയത്. ഇതിൽ മനംനൊന്താണ് മുത്തശ്ശിയും സഹോദരിയും തൂങ്ങി മരിച്ചത്. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിച്ചപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കിഷന്‍ പോക്സോ കേസ് പ്രതിയായിരുന്നു.
സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂർസ് ആൻഡ് ട്രാവൽസ്). മാതാവ്: നിമിഷ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി).