കോട്ടയം കുമരകത്ത് നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള സമൂഹമാധ്യമങ്ങളിൽ വൈറല്‍. ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ... ഒരു ധനുമാസത്തിൻ കുളിരും രാവിൽ...’ എന്ന ക്രിസ്മസ് ഗാനം കാരൾ സംഘത്തിനുവേണ്ടി പാടുന്നത് അയ്യപ്പ ഭജന സംഘം. ചുറ്റിനും നിന്ന് കൈകൊട്ടിയാസ്വദിക്കുന്ന മനുഷ്യർ. ഹൃദയമായ കാഴ്ചയെന്നാണ് സൈബറിടം ഒന്നാകെ പറയുന്നത്.
മതസൗഹാർദ്ദ കേരളത്തിന്റെ സുന്ദരമായ കാഴ്ചയാണിതെന്നും സംഘപരിവാര്‍ ഈ കാഴ്ച കണ്ട് എങ്ങനെ സഹിക്കുമെന്നും കമന്‍റുകളുണ്ട്. ഭജന നടക്കുന്ന സ്ഥലത്താണ് കാരൾ സംഘം പാട്ടുപാടി നൃത്തം ചെയ്ത് ക്രിസ്മസ് ആഘോഷിക്കുന്നത് കാണാം. കുട്ടികളും പ്രായമായവരുമടക്കം നിരവധിപ്പേർ ഗാനം ആസ്വദിച്ച് കാരളിനൊപ്പം കൂടുന്നത് വിഡിയോയിൽ കാണാം.