ക്രിസ്മസുമായി ബന്ധപ്പെട്ട് രാജ്യത്ത് ക്രൈസ്തവർക്കെതിരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് സിറോ മലബാർ സഭ. ഭാരതത്തിലെ ക്രൈസ്തവർ ആശങ്കയിലാണ്. ക്രൈസ്തവർക്കെതിരെയുള്ള 'ഒറ്റപ്പെട്ട' ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്.
മതരാഷ്ട്രത്തിന്റെ പട്ടികയിലേക്ക് ഇന്ത്യയെ കൂടെ ചേർക്കാൻ ആരെങ്കിലുമൊക്കെ ബോധപൂർവം ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ആക്രമണങ്ങൾ. നേതാക്കന്മാരുടെ പക്വതയില്ലാത്ത പെരുമാറ്റം പലപ്പോഴും അണികൾക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നും സഭ ചൂണ്ടിക്കാട്ടി.
ENGLISH SUMMARY:
Christian persecution in India is a growing concern, as highlighted by the Siro Malabar Church's protest against recent attacks. These incidents raise serious questions about religious freedom and the safety of Christian communities in India.