കോട്ടയത്ത് മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചിങ്ങവനം പൊലീസാണ് സിദ്ധാര്‍ഥിനെ പിടികൂടിയത്. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകത്തായിരുന്നു അപകടം. സിദ്ധാര്‍ഥ് ഓടിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിടുകയായിരുന്നു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും താരം ആക്രമിച്ചു. നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് തര്‍ക്കത്തിലേര്‍പ്പെടുകയും റോഡില്‍ കിടന്ന് ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് സിദ്ധാര്‍ഥിനെ സ്ഥലത്തു നിന്ന് നീക്കിയത്. കാറിടിച്ച് പരുക്കേറ്റയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.