നടൻ ധ്യാൻ ശ്രീനിവാസനെതിരായ സൈബർ ആക്രമണത്തിൽ സിപിഎം സൈബർ പോരാളികളെ ട്രോളി കോൺഗ്രസ് വക്താവ് അഡ്വ വസന്ത് സിറിയക്.
ശ്രീനിവാസന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടപ്പോൾ ധ്യാൻ ശ്രീനിവാസൻ ബഹുമാനിച്ചില്ല എന്നകണക്കിന് സോഷ്യൽ മീഡിയ പരാമർശങ്ങളും കടുത്ത സൈബർ ആക്രമണവും സാമൂഹ്യ മാധ്യമങ്ങളിൽ നടന്ന് വരികയാണ്. ഈ സാഹചര്യത്തിൽ ആണ് കോൺഗ്രസ് വക്താവ് അഡ്വ വസന്ത് സിറിയക്ക് തെങ്ങുംപള്ളിയുടെ പരിഹാസം.
ധ്യാൻ പിന്നെ അങ്ങനെയാണന്ന് വെക്കാം. പക്ഷെ ശ്രീനിവാസന് മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഒന്ന് എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചിട്ട് വീണ്ടും കിടന്നാൽ പോരായിരുന്നോ? ഒന്നുമില്ലേലും പ്രായമായ മനുഷ്യനല്ലേ ? എന്നുമാണ് വസന്തിന്റെ വാക്കുകൾ. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുകയാണ് കോൺഗ്രസ് വക്താവ് വസന്ത് സിറിയകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.