കോഴിക്കോട് കൊടിയത്തൂരിൽ പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വാർഡിലെ ജനങ്ങൾക്ക് ക്രിസ്മസ് കേക്ക് സമ്മാനിച്ച് മെമ്പർ. തോട്ടമുക്കം വാർഡിലെ സന്തോഷ് സെബാസ്റ്റ്യനാണ് വീടുകളിൽ ക്രിസ്മസ് കേക്കുമായി എത്തിയത്.
കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇത്തവണ കടുത്ത മത്സരമായിരുന്നു. ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്ന സന്തോഷ് 119 വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ സന്തോഷ് ക്രിസ്മസ് കേക്കുമായി സന്തോഷം പങ്കിടനായി തൻ്റെ വാർഡിലെ വീടുകൾ കയറി. നാനൂറിലധികം വീടുകളിൽ കേക്ക് എത്തിച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പിന്നെ ജനപ്രതിനിധിക്ക് കക്ഷി രാഷ്രടീയമില്ല എല്ലാവരും ഒരു പോലെയാണ്.അതു കൊണ്ടാണ് പാർട്ടിയൊ രാഷ്ട്രീയമൊ നോക്കാതെ എല്ലാ വീട്ടിലും ക്രിസ്മസ് കേക്ക് എത്തിക്കാനായി സന്തോഷ് ഇറങ്ങിയത്