മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളില്‍ ഘടനപരമായ മാറ്റം വരുത്തി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കിടെ തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് സംവദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആലപ്പുഴ പുറക്കാട് പഞ്ചായത്തിലൂടെ സഞ്ചരിക്കുമ്പോള്‍
തോട്ടപ്പള്ളിപടിഞ്ഞാറ് ചാലയില്‍ തോപ്പില്‍ ഭാഗത്ത് കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കാണുകയും അവിടെ ഇറങ്ങി അവരുമായി ആശയവിനിമയം നടത്തുകമായിരുന്നു വേണുഗോപാല്‍.
സാധാരണക്കാരുടെ പട്ടിണിമാറ്റുകയും തൊഴില്‍ അവകാശം ഉറപ്പാക്കുകയും ചെയ്തിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതിയെ തകര്‍ക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് കെസി വേണുഗോപാല്‍ തൊഴിലാളികളെ അറിയിച്ചു.
തൊഴിലാളികള്‍ കൊണ്ടുവന്ന കപ്പയും മുളക് കറിയും അവര്‍ കെസി വേണുഗോപാലിന് നല്‍കി. അവരോടൊപ്പം അത് കഴിച്ച കെസി വേണുഗോപാല്‍ തൊട്ടടുത്ത കടയില്‍ നിന്ന് ക്രിസ്മസ് കേക്ക് വരുത്തി തൊഴിലാളികള്‍ക്ക് മുറിച്ച് നല്‍കിയ ശേഷമാണ് മടങ്ങിയത്. നിലത്തിരിക്കാന്‍ കെസി തുടങ്ങിയപ്പോള്‍ അവിടെയെല്ലാം അഴുക്കാണെന്ന് തൊഴിലാളികള്‍ പറഞ്ഞെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് അവര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.