നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. തിരുവനന്തപുരം- തൊട്ടിൽപ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ ശേഖറാണ് പ്രതിഷേധവുമായി എത്തിയത്. പിന്നാലെ സിനിമ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇതിനിടെ ലക്ഷ്മിയുടെ വേടൻ അനുകൂല ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. വേടന്‍റെ വരികള്‍ ഏറെയിഷ്ടം എന്ന് പറഞ്ഞാണ് ലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നത്. എസ്.യു.സി.ഐ പ്രവര്‍ത്തക കൂടിയാണ് ലക്ഷ്മി.
വേടനെ ബഹിഷ്കരിക്കുമോ? എന്ന ചോദ്യത്തിന് മനോരമ ന്യൂസിനോട് ലക്ഷ്മി പറയുന്നത് ഇങ്ങനെ ‘ കല സമൂഹത്തിന് വേണ്ടിയാണ്, കൃത്യമായി തെളിവുണ്ടേലും ഇവിടെ ശിക്ഷ ലഭിക്കുന്നില്ല, അവിടെ ആരേയും നോക്കുന്നില്ല, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ബഹിഷ്കരിക്കും’ സിനിമ നിര്‍ത്തിയില്ലായിരുന്നെങ്കില്‍ താന്‍ ബസില്‍ നിന്ന് ഇറങ്ങിയേനെയെന്നും ലക്ഷ്മി പറയുന്നു.