കുട്ടികളുെട സമൂഹമാധ്യമ വാതിലുകള്‍ ഓസ്ട്രേലിയ നിരോധിച്ചതിനു പിന്നാലെ പതിനാറ് വയസില്‍ താഴെയുള്ളവരുെട അക്കൗണ്ടുകള്‍ കൂട്ടത്തോടെ ഇല്ലാതാക്കി കമ്പനികള്‍. അതേസമയം, നിരോധനം കുട്ടികളെ ഡാര്‍ക് വെബിലോ നിരോധനം ഇല്ലാത്ത സൈറ്റുകളിലോ എത്തിക്കുമെന്നും ആശങ്കയുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിന് ഉചിതമായ തീരുമാനമെന്ന് മലയാളി കൂടിയായ മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ് മനോരമ ന്യൂസിനോടു പറഞ്ഞു. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ സോണി ജോണി വെള്ളറ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് Dec10 മുതൽ നിലവിൽ വന്നു. ലോകത്ത് ആദ്യമായിട്ടു നടപ്പാക്കുന്ന ഈ നിയമം, രാജ്യത്ത് വലിയ ചര്‍ച്ചകൾക്കിടയാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയൻ സർക്കാർ പാസ്സാക്കിയ പുതിയ നിയമപ്രകാരം, 16 വയസ്സിന് താഴെയുള്ളവർക്ക് എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും ഇനി സാധിക്കില്ല. ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, സ്നാപ്പ്ചാറ്റ്, ടിക്‌ടോക്, യൂട്യൂബ്, ട്വിറ്റർ, റെഡിറ്റ് തുടങ്ങി രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും കുട്ടികളുടെ അക്കൗണ്ടുകൾ കണ്ടെത്തി അടച്ചുപൂട്ടുന്നതിന് നിർബന്ധിതരാണ്.
കുട്ടികളിൽ ഉയർന്നുവരുന്ന ഓൺലൈൻ ഹാനികളും മാനസികാരോഗ്യ പ്രശ്നങ്ങളും.സൈബർ ബുള്ളിയിംഗ്, ഹേറ്റ് കണ്ടന്റ്, സ്വകാര്യതാ ലംഘനം, അതിരുകടന്ന സ്ക്രോളിങ് — ഇതും രക്ഷിതാക്കളുടെ ആശങ്കകൾ കൂടി പരിഗണിച്ചാണ് സർക്കാർ ഇടപെട്ടു ഇത്തരം ഒരു നിയമം പ്രഭാല്യത്തിൽ കൊണ്ടുവന്നത്. നിയമപ്രകാരം, സോഷ്യൽ മീഡിയ കമ്പനികൾ പ്രായ പരിശോധന നിർബന്ധമാക്കണം. ചില പ്ലാറ്റ്‌ഫോമുകൾ face detection സാങ്കേതിക വിദ്യയും, ചിലർ ഐഡി പരിശോധയും ഉപയോഗിക്കും. വ്യാജ പ്രായം നൽകുന്നവരെയും കണ്ടെത്താനുള്ള സംവിധാനം ശക്തമാക്കണമെന്നും സർക്കാരിന്റെ നിർദേശങ്ങളിൽ ഉണ്ട് .
നിയമം ലംഘിച്ചാൽ കമ്പനികൾക്ക് 49 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ലഭിക്കാം. ഇതിനാൽ ചില കമ്പനികൾ ഇതിനോടകം തന്നെ പ്രായപരിധിക്ക് താഴെയുള്ള ആയിരക്കണക്കിന് അക്കൗണ്ടുകൾ അടച്ചുതുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനെതിരെയുള്ള പ്രതികരണം സമ്മി ശ്രമാണ്. രക്ഷിതാക്കളിൽ പലരും ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ "കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി ഇത് സമയോചിതമായ നടപടി" എന്ന് കരുതുന്നവരാണ് . എന്നാൽ ടെക് വിദഗ്ധരും സ്വാതന്ത്ര്യപ്രചാരകരും പറയുന്നത്, "നിരോധനം കുട്ടികളെ നിയന്ത്രണം ഇല്ലാത്ത സൈറ്റുകളിലേക്കോ ഡാർക് വെബിലേക്കോ തള്ളിക്കളയുമോ?" എന്ന ആശങ്കയാണ്.
ചില കുട്ടികളും കുടുംബങ്ങളും ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്, ഇത് സ്വാതന്ത്ര്യത്തിനും ആശയവിനിമയത്തിനും തടസ്സമുണ്ടാക്കുന്നു എന്ന് ആണ് അവരുടെയാരോപണം. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലായിരുന്നിട്ടും കേന്ദ്ര സർക്കാരിന്റെ നയത്തിന് പിന്തുണയുമായി നോർത്തേൻ ടെറിട്ടറി സർക്കാരും രംഗത്ത് വന്നു. കുട്ടികളുടെ സുരക്ഷിത ഭാവിക്കു ഈ തീരുമാനം ഉപകരിക്കുമെന്ന് മലയാളികൂടിയായ മന്ത്രി ജിൻസൺ ആന്റോ ചാൾസ് മനോരമ ന്യൂസിനോട് പറഞ്ഞു