cong-death

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് യുവാവ് മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ദേവാനന്ദിന്റെ സഹോദരന്റെ മകനാണ് മരിച്ച സന്ദീപ്. ബാലുശ്ശേരി കുറുമ്പൊയിൽ വയലടയ്ക്കു സമീപമാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പടക്കം പൊട്ടിയതിന് പിന്നാലെ സ്കൂട്ടറിന്റെ പെട്രോൾ ടാങ്ക് കത്തിയെന്നാണ് പ്രാഥമിക നിഗമനം.

ENGLISH SUMMARY:

Kerala election accident: A young man died in Panangad after a scooter caught fire during a UDF victory celebration. The accident occurred when firecrackers stored in the scooter exploded, leading to the tragic death of Sandeep from Vattoli.