സൈബറിടത്ത് വൈറലായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ തകര്‍പ്പന്‍ ഡാന്‍സ്. കൂളിങ് ഗ്ലാസും പാർട്ടിചിഹ്നമുള്ള ഷാളും ധരിച്ചാണ് ഗോപാലകൃഷ്ണന്റെ ഡാൻസ്. പാർട്ടിയിലെ വനിതാ പ്രവർത്തകർക്കൊപ്പം കൂളായി നൃത്തം ചെയ്യുന്ന ഗോപാലകൃഷ്ണന്റെ ഇതിനോടകം വൈറൽ ആയി. കൊടുങ്ങല്ലൂരിൽ നടന്ന പാർട്ടിയുടെ കലാശക്കൊട്ടിലായിരുന്നു ഗോപാലകൃഷ്ണന്റെ വൈറൽ പ്രകടനം.
‘നരൻ’ സിനിമയ്ക്കു വേണ്ടി ദീപക് ദേവ് ഒരുക്കിയ ‘ശൂരംപടയുടെ ചെമ്പട കൊട്ടി’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് നേതാവിന്റെ ഡാൻസ്. കൈതപ്രത്തിന്റെ വരികൾ ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാർ ആണ്. ‘ബിജെപിയിലെ ബെസ്റ്റ് ഡാൻസർ’ എന്നാണ് ഗോപാലകൃഷ്ണന്റെ ഡാൻസിന് പാർട്ടി പ്രവർത്തകരുടെ കമന്റ്.
മുൻപും ഗോപാലകൃഷ്ണന്റെ ആവേശച്ചുവടുകൾ വൈറലായിട്ടുണ്ട്. ബിഹാർ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി.ഗോപാലകൃഷ്ണൻ നൃത്തം ചെയ്ത് ആഘോഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘രാവണപ്രഭു’ സിനിമയിലെ ‘തകിലു പുകിലു’ എന്ന ഗാനത്തിനൊപ്പമാണ് അന്ന് ബി.ഗോപാലകൃഷ്ണൻ ചുവടുവച്ചത്.