നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ടതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 'സത്യമേവ ജയതേ' എന്നാണ് പ്രതികരണം. രാഹുലിന് വേണ്ട ഭാര്യ ദീപയാണ് പോസ്റ്റിട്ടത്. 

കേസില്‍ ദിലീപിന് അനുകൂലമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ആളാണ് രാഹുല്‍ ഈശ്വര്‍. കേസില്‍ വിധി പറയുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞ രാഹുല്‍ ഈശ്വര്‍ നിലവില്‍ ജയിലിലാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസില്‍ റിമാന്‍ഡിലാണ് രാഹുല്‍ ഈശ്വര്‍. 

കഴിഞ്ഞ ദിവസം ജാമ്യം കിട്ടാന്‍ രാഹുല്‍ ഈശ്വര്‍ തീവ്ര ശ്രമം നടത്തിയിരുന്നു. ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രണ്ടാമതും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ഇരയെ അപമാനിച്ച് ഇട്ട പോസ്റ്റുകള്‍ പിന്‍വലിക്കാം എന്നും രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതിരുന്ന കോടതി,  ജാമ്യം അനുവദിച്ചാല്‍ കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കാണിച്ച് ജാമ്യഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ നിരാഹരവും അവസാനിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Rahul Easwar's Facebook post emerges following Dileep's acquittal in the actress assault case. The post, featuring a picture with Dileep, was made by Rahul's wife, Deepa, expressing 'Satyameva Jayate'.