ക്ഷേത്രത്തിനു ദാനമായി ഭക്ത നൽകിയ വീടും പുരയിടവും സ്വന്തം പേരിലാക്കി തട്ടിയെടുത്ത് കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ . ദേവസ്വം ബോർഡ് അറിയാതെയാണ് ഭൂമി തട്ടിയെടുത്തത്. ഡപ്യൂട്ടി കമ്മിഷണർ കെ.സുനിൽകുമാറിന് എതിരെ മുഖ്യമന്ത്രിയ്ക്കും വിജിലിൻസിനും പരാതി.
തിരുവില്വാമല വില്വാദ്രിനാഥൻ്റെ കടുത്ത ഭക്തയായിരുന്നു കുഞ്ഞിക്കാവു അമ്മ . ഭർത്താവും മകനും മരിച്ചു. പിന്നെ, തനിച്ചായിരുന്നു താമസം. കാലശേഷം എഴുപത് സെൻ്റ് ഭൂമിയും വീടും ക്ഷേത്രത്തിനു ഇഷ്ടദാനമായി ക്ഷേത്രത്തിനു നൽകി. അന്നത്തെ ക്ഷേത്രം മാനേജരായിരുന്നു കെ.സുനിൽകുമാർ. ക്ഷേത്രത്തിൽ കണ്ടാണ് അധ്യാപികയെ പരിചയപ്പെട്ടത്.
2017ൽ ഇഷ്ടദാനം എഴുതിയത് സുനിൽകുമാറിൻ്റെ പേരിൽ. 2023 നവംബറിൽ കുഞ്ഞിക്കാവു അമ്മ മരിച്ചു. കാലശേഷം ഈ ഭൂമി ഉദ്യോഗസ്ഥൻ സ്വന്തം പേരിലാക്കി നികുതി അടച്ചു. ഇതൊന്നും, ദേവസ്വം ബോർഡിനെ അറിയിച്ചില്ല. വില്വാദ്രിനാഥന് കിട്ടിയ ഭൂമി എന്തു ചെയ്യുമെന്നറിയാൻ ദേവസ്വം ബോർഡിൽ ഭക്തർ വിവരാവകാശ അപേക്ഷ നൽകി. ഇതിനിടെ, ഭൂമികൈമാറ്റം വിവാദമായെന്ന് മനസിലായതോടെയാണ് ഉദ്യോഗസ്ഥൻ ക്ഷേത്രം മാനേജർക്ക് കത്തു നൽകിയത്. ഭക്തനും പൊതുപ്രവർത്തകനുമായ ഇ.സരീഷ് വിവരാവകാശ രേഖകൾ സഹിതം മുഖ്യമന്ത്രി വിജിലൻസിനും പരാതി നൽകി.
ദേവസ്വം മാനേജരായിരിക്കെ പരിചയപ്പെട്ട ഭക്ത. കാലശേഷം ഭൂമി ക്ഷേത്രത്തിനു കൈമാറണം. സ്വന്തം പേരിൽ നികുതി അടയ്ക്കുന്നതിന് മുമ്പ് ഒന്നുംതന്നെ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നില്ല.