ജയിലിൽ കിടക്കുമ്പോഴുണ്ടായ ഒരു അനുഭവം വിവരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി അനുപമ എം ആചാരി. താൻ ജയിലിൽ കിടക്കുമ്പോൾ പിറ്റേന്ന് ഒരു അമ്മ കരഞ്ഞു കൊണ്ട് വന്നു കയറിയെന്നും, എന്താ കേസ് എന്ന് ചോദിച്ചപ്പോൾ "j j act "ആണെന്ന് പറഞ്ഞുവെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. അവർ പറഞ്ഞത് ഇപ്രകാരമാണ്. മോനെ പിച്ചി, മോൻ പിറ്റേന്ന് ക്ലാസിൽ പോയപ്പോ ടീച്ചർ ആ പാട് കണ്ടു. കരുണാ നിധിയായ ടീച്ചർ അപ്പൊത്തന്നെ സിഡബ്ലിയുസിക്ക് റിപ്പോർട്ട് ചെയ്തു. അമ്മ ദേ അകത്തു, അച്ഛൻ ആണേൽ അമ്മക്ക് ജാമ്യം എടുക്കാൻ പുറത്തു നെട്ടോട്ടത്തിലാണ്. കൊച്ചോ?? അപ്പന്റെയും അമ്മയുടെയും അടുത്തു ജീവിക്കേണ്ട കൊച്ചിനെ എവിടെയോ കൊണ്ട് ഇട്ടേക്കുന്നു - അനുപമ കുറിച്ചു.
പടിയടച്ചു പിണ്ഡം വക്കലും തേച്ചോട്ടിക്കലും കഴിഞ്ഞു റെസ്റ്റിൽ ആണെങ്കിൽ അടുത്ത ടാസ്ക് തരത്തേ ഗയ്സ് എന്ന പരിഹാസത്തോടെയാണ് അനുപമ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അടുത്ത മൂന്നു ദിവസത്തേക്ക് പോസ്റ്റ് ഇട്ടു കാശുണ്ടാക്കാനും, അല്ലെങ്കിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും, അല്ലേൽ ജോലിയും കൂലിയും ഇല്ലാതെ ചൊറികുത്തി ഇരിക്കുന്നവർക്ക് ടൈം പാസിനും അടുത്ത ബോംബ് തന്നാലോവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഈ പോസ്റ്റ്.
പോസ്റ്റിന്‍റെ പൂർണരൂപം
എന്താണ് cwc??
ആരാണ് cwc ടെ തലപ്പത്തു ഇരിക്കുന്ന ആൾ?
Neglected children അഥവാ ഉപേക്ഷിക്കപ്പെട്ട, നിവൃത്തി ഇല്ലാതെ അലയുന്ന, കഷ്ടതകൾ അനുഭവിക്കുന്ന അലയുന്ന കുട്ടികളെ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കപ്പെട്ട body ആണ് cwc.
ഭരണകക്ഷി ടെ ആളാവും cwc ടെ തലപ്പത്തു ഇരിക്കുന്നതും.
Mandated under Section 27 of the Juvenile Justice (Care and Protection of Children) Act, 2015 (JJ Act, 2015).
Note the point. 2015 ൽ വന്ന സംഭവം ആണ്. അപ്പോൾ അതനുസരിച്ചു ഒരു ജില്ലയിലും neglected children ഇപ്പോൾ ഉണ്ടാവാൻ പാടില്ല..
എറണാകുളം ജില്ലയിൽ ഏതായാലും എല്ലാ കുട്ടികളും വളരെ സുരക്ഷിതരാണ്. നോർത്ത് പാലത്തിന്റെ അടിയിലും, broadway ലും ഒരു സിഗ്നലുകളിലും ബലൂൺ വിക്കുന്ന കുട്ടികളെയോ കാർ തുടക്കാൻ വരുന്ന കുട്ടികളെയോ, പേന യും കൊടിയും ഫ്ലവേഴ്‌സും വിൽക്കാൻ വരുന്ന കുട്ടികളെയോ ഒന്നും കാണാറില്ല..നമ്മുടെ juvenile ഹോമിൽ കുട്ടികളെയില്ല.. എല്ലാം അടച്ചു പൂട്ടി സ്പാ centres ആക്കാൻ ആണ് പ്ലാൻ... Incredible എറണാകുളം.
അന്യ ജില്ലകളിലെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല... എറണാകുളം, തെരുവ് കുട്ടികൾ ഫ്രീ ജില്ല ആണ്...
അതുകൊണ്ട് തന്നെ cwc ക്ക് അമ്മ മാന്തി,
അച്ഛൻ പിച്ചി എന്നിങ്ങനെ ഉള്ള കേസ് എടുക്കേണ്ടി വരും.. ആത്മാർഥമായി ജോലി ചെയ്യണ്ടേ?..
ഞാൻ ജയിലിൽ കിടക്കുമ്പോ പിറ്റേന്ന് ഒരു അമ്മ കരഞ്ഞു കൊണ്ട് വന്നു കയറി.. എന്താ കേസ് ന്ന് ചോദിച്ചപ്പോ "j j act "ആണെന്ന്... മോനെ പിച്ചി, മോൻ പിറ്റേന്ന് ക്ലാസിൽ പോയപ്പോ ടീച്ചർ പാട് കണ്ടു.. കരുണാ നിധി ആയ ടീച്ചർ അപ്പൊത്തന്നെ cwc ക്ക് റിപ്പോർട്ട് ചെയ്തു!!!.. അമ്മ ദേ അകത്തു..അച്ഛൻ ആണേൽ അമ്മക്ക് ജാമ്യം എടുക്കാൻ പുറത്തു നെട്ടോട്ടം... കൊച്ചോ??
അപ്പന്റേം അമ്മേടേം അടുത്തു ജീവിക്കേണ്ട കൊച്ചിനെ എവിടെയോ കൊണ്ട് ഇട്ടേക്കുന്നു
ഇനി ഇങ്ങനെ ഒരു act ഉണ്ട്
Section 116 of the Kerala Police Act, 2011, deals with offenses by police officers, specifically concerning vexatious arrest, search, seizure, violence, or misconduct, including actions like torture, unlawful violence, and grave misconduct against anyone in custody or contact, carrying penalties for such serious violations. It's a key provision for police accountability, addressing abuse of power and ensuring officers uphold human rights, with penalties involving imprisonment or fines, and it's part of Chapter V focusing on duties and responsibilities of officers.
ഇങ്ങനൊരു act അനുസരിച്ചു ഇതുവരെ ഏതെങ്കിലും പോലീസിനെ ശിക്ഷിച്ചിട്ടുണ്ടോ?
എത്രയോ നിരപരാധികളെ പിടിച്ചു കൊണ്ട് പോയി ജയിലിൽ ഇട്ടു അവസാനം അവർ കുറ്റക്കാർ അല്ല എന്ന് കണ്ടെത്തുമ്പോൾ എന്ത് കൊണ്ട് പൊലീസുകാരെ ശിക്ഷിക്കുന്നില്ല??...കാരണം കേരള പോലീസ് കാർ കുറ്റം ചെയ്യില്ല. അവർ വളരെ നീതിമാന്മാരും ആണ്.. എനിക്കേറ്റവും ഇഷ്ടം കേരള പോലീസിന്റെ fb പേജ് ആണ് ..
The "modesty of woman act" refers to Indian Penal Code (IPC) Sections 354 and 509 (now largely replaced by Bharatiya Nyaya Sanhita, BNS, Sections 74 & 79), which criminalize actions like assault or using criminal force to outrage a woman's modesty (Section 354/BNS 74) and uttering words, gestures, or intruding on privacy to insult a woman's modesty (Section 509/BNS 79). These laws protect a woman's inherent sense of modesty, covering both physical acts (like forced disrobing) and verbal/gestural insults or invasions of privacy, with recent updates increasing punishments and clarifying scope, emphasizing dignity and safety.
ഇനി ഇങ്ങനൊരു act ഉണ്ട്.. സ്ത്രീകളെ പരസ്യ വിചാരണ ചെയ്യുന്ന പോസ്റ്റ്‌മാൻമാരും യൂട്യൂബോളികളും ചെയ്യുന്നതിന് കിട്ടിയേക്കാവുന്ന വകുപ്പ്... പക്ഷെ നമ്മുടെ നാട്ടിൽ ആരും അത് ചെയ്യാറില്ല.. മാന്യമായിട്ടാണ് നമ്മുടെ ആൾക്കാർ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്.. കുറ്റാരോപിത മാത്രമായ ഒരാളെ, അയാൾ കുറ്റക്കാരി ആണെന്ന് തെളിഞ്ഞാൽ മാത്രമേ നമ്മൾ അയാളെ കടിച്ചു കീറാറുള്ളു.. നന്മ മരങ്ങൾ ആയ നമ്മൾ മികച്ച ഒരു സമൂഹം ആണ്
So ഇവിടെ juvenile ജസ്റ്റിസ് act ഉണ്ട്, പൊലീസുകാർ നിരപരാധികളെ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടാൽ മൂന്ന് വർഷം വരെ അവർ അകത്തു കിടക്കാവുന്ന വകുപ്പ് ഉണ്ട്, സ്ത്രീകളെ അനാവശ്യം പറഞ്ഞാൽ അഴി എണ്ണാനുള്ള വകുപ്പും ഉണ്ട്. ബട്ട് ഇതൊന്നും ഇവിടെ ഉപയോഗിക്കേണ്ടി വരാറില്ല...
So ഞാൻ ഇനി അടുത്ത പോസ്റ്റ് ൽ പൊട്ടിക്കാൻ പോകുന്ന ബോംബിൽ എനിക്കെതിരെ ആക്ഷൻ എടുക്കാനുള്ള ഒരു വകുപ്പും ഉണ്ടാവില്ല
Stay tuned...ഫോട്ടോ ലേറ്റസ്റ്റ് ആണ്...
എന്ന്
ലോകത്തിലെ ഏറ്റവും ക്രൂരയായ അമ്മ