പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയിരുന്നു. സർവ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും ഇക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ജോണ്‍ബ്രിട്ടാസിനെതിരെ വ്യാപക പ്രതിക്ഷേധവുമായി ലീഗ് നേതാക്കള്‍ രംഗത്ത് എത്തി. ‘മതേതര കേരളത്തെ ഒറ്റിയ മുന്ന. ഓർത്തു വയ്ക്കപ്പെടും’ എന്ന് കെപിഎ മജീദ് ഫെയ്സ്ബുക്കിൽ കുറിച്ചു. ബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ മുന്ന മലയാള നാടിന് വേണ്ടി ആർ.എസ്.എസ് ധാരണാപത്രങ്ങൾ ഒപ്പിടുന്ന പണി നിർത്തണമെന്ന് പി.കെ നവാസ് പറഞ്ഞു. യൂ ടൂ ബ്രിട്ടാസ് എന്ന് പികെ ബഷീർ കുറിച്ചു. സിനിമയിലെ ‘മുന്ന’യൊക്കെ എന്ത് ? ഇതല്ലേ യഥാർത്ഥ മുന്നെന്ന് ഷിബു ബേബി ജോൺ കുറിച്ചു.
അതേ സമയം കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നും ജോൺ ബ്രിട്ടാസ് പാർലമെന്റിനു പുറത്തു പറഞ്ഞു. കേരളത്തിന്‍റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്തു പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളു. എന്നാൽ പിഎം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു