അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് നർത്തകി സത്യഭാമ. വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്രയും വലിയ പ്രശ്നത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ലെന്ന് സത്യഭാമ പറഞ്ഞു. ഈ പ്രശ്നത്തിനു പിന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങൾ ആയിരിക്കുമെന്നും സത്യഭാമ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സത്യഭാമയുടെ പ്രതികരണം.

സത്യഭാമ പങ്കുവച്ച കുറിപ്പ്

രാഹുൽ ഈശ്വറിനെ എനിക്ക് നേരിൽ പരിചയമില്ലെങ്കിലും, രാഹുലിന്റെ ഭാര്യ ദീപ എന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർഥി ആയിരുന്നു. ചില കുട്ടികൾ നൃത്തം ചെയ്യുന്നത് കാണാൻ തന്നെ ഭയങ്കര ഭംഗിയായിരിക്കും. താളം, ലയം, അഭിനയം എല്ലാം ഒത്തുവരുമ്പോഴാണ് ഏതൊരു ഗുരുവിനും ആ ഒരു ഫീൽ കിട്ടുന്നത്. ദീപ അതുപോലൊരു കുട്ടിയാണ്. 

ഇന്ന് സമൂഹമാധ്യമങ്ങൾ തുറന്നാൽ രാഹുലാണ് മൊത്തത്തിൽ. ആ പയ്യൻ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരുകാരണവശാലും ഇത്രയും വലിയ ഒരു പ്രശ്നത്തിൽ ഇടപെടില്ല. രാഹുലിന് ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും എംഎൽഎയുടെ വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ 100% ഉറപ്പിച്ചോ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ ഉണ്ടെന്ന്. 

ENGLISH SUMMARY:

Rahul Easwar's arrest is garnering significant attention. Bharatanatyam dancer Sathyabhama has voiced her support, suggesting internal party involvement in the controversy.