rahul-fb-video

TOPICS COVERED

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ അറസ്റ്റു ചെയ്ത രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് പൗഡിക്കോണത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതിയെ അധിക്ഷേപിക്കുന്ന വിഡിയോ ദൃശ്യങ്ങളുണ്ടെന്നു കരുതുന്ന ലാപ് ടോപ് കണ്ടെത്താൻ പരിശോധന നടത്തി.

ഇതിനിടെ പൊലീസ് കസ്റ്റഡിയിലും ഫെയ്സ്ബുക്ക് വിഡിയോ ഇട്ട് രാഹുല്‍ ഈശ്വര്‍. തന്‍റെ പോരാട്ടം രാഹുലിന് വേണ്ടി മാത്രമല്ല, ഉമ്മൻ ചാണ്ടി സാറിന് വേണ്ടി, വേട്ടയാടപ്പെടുന്ന എല്ലാ ആണുങ്ങൾക്ക് വേണ്ടിയാണെന്നാണ് കുറിപ്പിട്ടിരിക്കുന്നത്. അതേ സമയം ലാപ്ടോപ് ഓഫിസിലാണെന്നാണ് രാഹുൽ ആദ്യം പൊലീസിനോട് പറഞ്ഞത്. 

ഇന്നലെ രാഹുൽ പുറത്തുവിട്ട വിഡിയോയിൽ ലാപ്ടോപ് വീട്ടിൽനിന്ന് മാറ്റുകയാണെന്ന് പറഞ്ഞിരുന്നു. ലാപ്ടോപ് കണ്ടെത്താനാണ് രാഹുലിനെ വീട്ടിലെത്തിച്ചത്. കേസിലെ പ്രധാന തെളിവാണ് ലാപ്ടോപ്പ്. തെളിവെടുപ്പിനുശേഷം കോ‌ടതിയിൽ ഹാജരാക്കും. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വിഡിയോ ചിത്രീകരിക്കുന്നത് തുടരുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. 

ENGLISH SUMMARY:

Rahul Easwar is currently under investigation following his arrest. The cyber police are searching for crucial electronic evidence, including a laptop, related to the online abuse case.