hiv-test

TOPICS COVERED

കേരളത്തില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ഒരു വര്‍ഷം സംസ്ഥാനത്ത് ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ട്. പുതുതായി എച്ച്ഐവി ബാധിച്ചവരില്‍  197 പേർ 25 വയസ്സിന് താഴെ പ്രായമുള്ളവരാണ് . കഴിഞ്ഞ മൂന്ന് വര്‍ഷമായി എച്ച്‌ഐവി പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുകയാണ്.

നാലുവർഷം മുമ്പ് ഈ പ്രായപരിധിയുള്ള രോഗബാധിതരുടെ എണ്ണം 76 മാത്രമായിരുന്നു . 1213 പേരാണ് പുതിയ രോഗബാധിതർ. മയക്കുമരുന്ന് ഉപയോഗത്തിനുള്ള സിറിഞ്ച്, ടാറ്റൂ സൂചികൾ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവയാണ് രോഗബാധ കൂട്ടുന്നത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് നിരക്ക് കൂടുതൽ . എയ്ഡ്‌സിനെ പൂർണമായും തുടച്ചു നീക്കാൻ ദിനാചരണം നടത്തുമ്പോഴാണ് കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്ന കണക്കുകൾ പുറത്തുവരുന്നത്.

വർഷം     രോഗബാധിതർ 

2021 - 22          76 

2022 - 23          131 

2023 - 24          181 

2024 - 25          197

ENGLISH SUMMARY:

HIV Kerala cases are on the rise according to the Kerala AIDS Control Society. This article discusses the increasing number of new HIV infections, particularly among young people, and highlights the need for increased awareness and prevention efforts