pooja-death

TOPICS COVERED

മലയാളി വിദ്യാര്‍ഥിനിയെ രാജസ്ഥാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ സ്വദേശിയാണ് രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ചത്.  കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയാണ് (23) മരിച്ചത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു പൂജ. 

കഴിഞ്ഞ 28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. ‍അമ്മ: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) അച്ഛൻ: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). ഇവരുടെ ഏക മകളായിരുന്നു പൂജ.

ENGLISH SUMMARY:

Student suicide in Rajasthan is a tragic incident involving a Kerala student. The 23-year-old veterinary student was found dead in her hostel room in Rajasthan.