ഇന്നലെ, അജ്ഞാതർ കരിയോയിൽ ഒഴിച്ച ഷർട്ടുമായി പ്രചാരണത്തിനിറങ്ങി സ്ഥാനാർഥി. മെഴുവേലി പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥി ബിജോ വർഗീസാണ് കരി ഓയിൽ ഷർട്ടുമായി പ്രചാരണത്തിന് ഇറങ്ങിയത്. പൊലീസ് പ്രതിയെ പിടികൂടും വരെ ഇങ്ങനെയായിരിക്കുമെന്ന് സ്ഥാനാർഥി.
ഇന്നലെ രാത്രിയാണ് ബൈക്കിൽ പോവുകയായിരുന്ന ബിനോ വർഗീസിനു നേരെ കരി ഓയിൽ ആക്രമണം നടന്നത്. ബൈക്കിൽ പോകുമ്പോൾ പിന്നിൽ ഹെൽമറ്റ് വച്ച് എത്തിയ ആളാണ് കരി ഓയിയിൽ ഒഴിച്ചത്. ഇലവുംതിട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നുകിൽ പ്രതിയെ പിടികൂടും വരെ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ദിവസം വരെ ഈ ഷർട്ട് തന്നെ ഇടുമെന്ന് സ്ഥാനാർഥി.
കരിയോയിൽ ഷർട്ടുമായി സ്ഥാനാർഥിയെ കണ്ട വോട്ടർമാർക്കും കൗതുകം. കാര്യമറിയുമ്പോൾ രോഷം. സിപിഎം ലോക്കൽ സെക്രട്ടറിയാണ് ബിനോയുടെ എതിർ സ്ഥാനാർഥി. കരി ഓയിൽ ഒഴിച്ച അക്രമിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.