രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് പൊലീസ്. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ ജോസഫ്, രഞ്ജിത പുളിക്കന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയായ ദീപ് ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്.
ഇതിന് പിന്നാലെ സന്ദീപ് വാര്യരെ കുറിച്ച് 2023ല്‍ രാഹുല്‍ മാങ്കൂട്ടം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സൈബറിടം. ‘എന്താടോ വാര്യരെ നന്നാവാത്തെ?? എന്തോ ഒരു കുത്തിത്തിരുപ്പ് പോസ്റ്റ് മുക്കിയെന്നോ, പേജിൽ കാണാനില്ലന്നോവൊക്കെ കേട്ടു’ എന്നാണ് കുറിപ്പ്. കാലത്തിനു മുൻപേ സഞ്ചരിച്ച പോസ്റ്റ് എന്ന് പറഞ്ഞാണ് ഈ കുറിപ്പ് പ്രചരിക്കുന്നത്.
അതേ സമയം ഇരയുടെ ചിത്രം സന്ദീപിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന, പണ്ട് ഞാൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലർ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും സന്ദേശം അയച്ചെന്നായിരുന്നു സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.