TOPICS COVERED

എസ്ഐആര്‍ ജോലി സമ്മര്‍ദം കുറക്കാന്‍ ഇടവേള സമയത്ത ഡാന്‍സ് റീല്‍സ് ചിത്രീകരണവുമായി വില്ലേജ് ഓഫീസറും സംഘവും. കോഴിക്കോട് നാദാപുരം എടച്ചേരി വില്ലേജ് ഓഫീസറും ബിഎല്‍ഒമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുമാണ് ഒഴിവു സമയത്തെ ആനന്ദകരമാക്കിയത്. ഇവരുടെ ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.  

എടച്ചേരി വില്ലേജ് ഓഫീസര്‍ രാമചന്ദ്രന്‍ നടുവില്‍, ചുറ്റിനും ബിഎല്‍ഒ മാരും മറ്റ് ഉദ്യോഗസ്ഥരും. എസ്ഐആര്‍ ജോലി സമ്മര്‍ദങ്ങള്‍ക്കിടെ എടച്ചേരി വില്ലേജ് ഓഫീസിലെ ഒഴിവു വേളകളില്‍ എല്ലാ ദിവസവും ഇങ്ങനെ ഓരോ കലാ പരിപാടികളാണ്. ആദ്യമൊക്കെ പാട്ടിനും ഡാന്‍സിനും ജീവനക്കാര്‍ക്ക് ഒരു വിമുഖതയുണ്ടായിരുന്നെങ്കിലും വില്ലേജ് ഓഫീസര്‍ തന്നെ നേരിട്ട് ഇരങ്ങിയതോടെ എല്ലാവരും ഉഷാറായി.