hortus-night

മനോരമ ഹോർത്തൂസ് നെഞ്ചിലേറ്റി യുവാക്കൾ. കൂട്ടുകൂടിയും പാട്ടുപാടിയും ആഘോഷരാവുകൾ തീർക്കുകയാണ് അവർ. സംവാദ വേദികളിലും നിറസാന്നിധ്യം ആവുകയാണ് ജെൻസി. 

സന്ധ്യ കഴിയുന്നതോടെ വർണ്ണ വെളിച്ചങ്ങൾ തിളങ്ങുന്നത് യുവാക്കളുടെ കണ്ണിൽ. വേദികളിൽ നിന്ന് വേദികളിലേക്ക് സന്തോഷത്തിന്‍റെ ഊർജ്ജം പ്രസരിപ്പിക്കുകയാണ് അവർ.  എന്നും കൂട്ടായ്മയുടെ ചന്തം. ആനന്ദത്തിന്‍റെ ആ നിമിഷങ്ങൾ ആസ്വദിച്ചും നാളത്തേയ്ക്ക് പകർത്തിയും ചങ്ങാതിമാർ.  

പാട്ടു വേണ്ടവർക്ക് പാട്ട് , ചുവടുവെക്കുന്നവർക്ക് അതിനും അവസരം.  കായൽ അതിരിടുന്ന സുഭാഷ് പാർക്കിൽ അവരുടെ ഉത്സാഹത്തിന് അതിരുകൾ ഇല്ല. ജെൻസികൾക്കൊപ്പം ചേരാൻ ഭാവിയുടെ കൊച്ചു നക്ഷത്രങ്ങളും. എല്ലാം കണ്ടും ആസ്വദിച്ചും ഒപ്പം കൂടിയും മുതിർന്നവരും. ഇവിടെ വൈബുകൾക്ക് പേരുകൾ ഇല്ല എല്ലാവരിലും ഒരേ ഓളം, ഒരേ താളം.  

ENGLISH SUMMARY:

Young people are actively participating and taking the Manorama Hortus festival to heart, transforming the event into vibrant hubs of celebration through social gatherings, singing, and various forms of enjoyment.