മത്തി ചെറിയ മീനല്ലെന്ന് റോസമ്മ ചേടത്തി പറയും. പറയുക മാത്രമല്ല, ചെയ്ത് കാണിച്ചുതരികയും ചെയ്യും. ചേടത്തി ഹോർത്തുസ് വേദിയിൽ മത്തിയെയും കൂട്ടി അതിഥിയായെത്തി താരമായി മാറിയിരിക്കുകയാണ്. മത്തി അച്ചാർ, ബജി തുടങ്ങി പതിനെട്ട് തരത്തിലുള്ള വിഭവങ്ങളുമായാണ് റോസമ്മ ചേടത്തിയുടെ വരവ്.
ഹോർത്തൂസ് വേദിയിൽ കൊച്ചി രുചികളുടെ എരിവും മധുരവുമായി മാറിയിരിക്കുന്നു റോസമ്മ. പതിനെട്ടിലേറെ വിഭവങ്ങളുടെ എരിവും പുളിയും അവർക്ക് മനപ്പാഠമാണ്. തന്റെ കൈപ്പുണ്യത്തിൽ തയ്യാറാക്കിയ കുറെ പ്രത്യേക ഐറ്റങ്ങളും ചേടത്തി ഹോർത്തുസിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.
മത്തി ബജി, മത്തി പാലൊഴിച്ച കറി, മത്തി കട്ലേറ്റ്, അങ്ങനെ നീളുന്നു റോസമ്മയുടെ മത്തി ഉപയോഗിച്ചുള്ള വിഭവങ്ങൾ. എറണാകുളത്തെ ഗോതുരുത്ത് എന്ന കൊച്ചു ഗ്രാമത്തിലാണ് ചേടത്തിയുടെ താമസം. മത്തിയോടുള്ള പ്രണയം മതിവരാതെ റോസമ്മ ചേച്ചി പുത്തൻ വിഭവങ്ങൾ കണ്ടുപിടിക്കാനുള്ള തിരക്കിലാണ്.