വാർത്തകൾ ചരിത്രമെഴുതുകയും ചരിത്രം വാർത്തകളാവുകയും ചെയ്യുന്നത് കണ്ടറിയാം. മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി ഒരുക്കിയ മനോരമ ഗുഡ് മോണിങ് കേരള പവിലിയൻ വാർത്താ വഴിയിലെ നിർണായക മുഹൂർത്തങ്ങൾ അടയാളപ്പെടുത്തുന്നു. പവലിയൻ ഉദ്ഘാടനം ചെയ്യാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എത്തിയപ്പോൾ ആഴമേറിയൊരു സൗഹൃദക്കാഴ്ച്ചയ്ക്കും വേദിയായി.
പവിലിയൻ ഉദ്ഘാടനത്തിന് എം.എ യൂസഫലി മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യുവിനൊപ്പം എത്തിയത് ദീർഘനാളത്തെ സൗഹൃദത്തിന്റെ ഓർമകളും നർമവും പങ്കുവെച്ചുകൊണ്ടാണ്.
മലയാള മനോരമയുടെ ചരിത്രത്തിലൂടെയും പത്രത്താളുകളിലൂടെയും സാധാരണക്കാരന്റെ ജീവിതത്തെ തൊട്ട കാർട്ടൂണുകളിലൂടെയും ഒരു യാത്രയാണ് പവിലിയൻ. 1893 നവംബറിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന ഭാഷാപോഷിണി സഭാ സമ്മേളനത്തിൽ നിന്നും തുടങ്ങുന്ന യാത്ര കേരള ചരിത്രവും കടന്നു ലോകചരിത്രത്തിലൂടെ സഞ്ചരിക്കുന്നു.