രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്കെതിരെ നടത്തിയ പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷം. നിലമ്പൂരില്‍ പ്രചാരണത്തിനിടെ യുവതിയെ ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തു.നാലിടത്ത് വച്ച് രാഹുല്‍ യുവതിയെ പീഡിപ്പിച്ചു. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും ഒരു തവണ പാലക്കാട്ടെ യുവതിയുടെ ഫ്ലാറ്റിലും പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയിലുണ്ട്.
മൂന്നിടത്ത് എത്തിച്ച് രാഹുൽ പീഡിപ്പിച്ചു എന്നാണ് യുവതി നൽകിയ മൊഴി. ഇതിൽ തിരുവനന്തപുരത്തും സ്വന്തം മണ്ഡലമായ പാലക്കാടും പീഡനം നടന്നു. ഇതിന്റെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച രാഹുൽ പലതവണ ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതിയിൽ സംസാരിച്ചു. ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗർഭം അലസിപ്പിക്കാൻ ഭീഷണിപ്പെടുത്തിയതെന്നും എഫ്ഐആറിലുണ്ട്.
ഭ്രൂണഹത്യയ്ക്ക് മരുന്നെത്തിച്ചത് മേയ് 30നാണെന്നും കഴിക്കാന്‍ രാഹുല്‍ വീഡിയോ കോളില്‍ നിര്‍ദേശിച്ചെന്നും യുവതി മൊഴി നൽകി. കാറിലിരുന്നാണ് യുവതി മരുന്ന് കഴിച്ചത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്തായ ജോബി ജോസഫ് വഴി മരുന്ന് എത്തിച്ചു നൽകിയത്. നിലമ്പൂരിൽ പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വിളിച്ച് മരുന്ന് കഴിച്ചു എന്ന് ഉറപ്പാക്കുകയായിരുന്നു.
രാഹുലിനെതിരെ എഫ്ഐആറിൽ ഏഴു മുതൽ എട്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്ന് ബലാത്സംഗവും രണ്ടാമത്തേത് അശാസ്ത്രീയമായ ഗർഭഛിത്രത്തിന് നിർബന്ധിച്ചു എന്നുള്ളതാണ്. മെയ് മാസത്തിലാണ് യുവതി ഗർഭിണിയാകുന്നത്. ഈ സമയം മുതൽ തന്നെ ഭ്രൂണഹത്യ നടത്തുന്നതിന് രാഹുൽ നിർബന്ധിച്ചു തുടങ്ങി. തുടക്കത്തിൽ സ്നേഹത്തോടെ സംസാരിച്ച രാഹുൽ തിരുത്താൻ ശ്രമിച്ചതോടുകൂടി രീതി മാറി. ഭീഷണിയും കൊല്ലും എന്നുള്ള ഭീഷണിയായി. നഗ്നദൃശ്യം അടക്കം കാണിച്ചു, ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ മൊഴി. ഏറ്റവും ഒടുവിൽ മെയ് 30നാണ് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് വഴി മരുന്ന് എത്തിച്ചു നൽകുന്നത്.
താൻ കഴിച്ചോളാം, പിന്നീട് കഴിച്ചോളാം എന്ന് പറഞ്ഞു മാറ്റിവച്ചെങ്കിലും രാഹുൽ പല തവണയായിട്ട് ആവർത്തിച്ച് ആവർത്തിച്ച് വീഡിയോ കോളിൽ വന്നു. ഒരു തവണ വീഡിയോ കോൾ വിളിച്ച് ''അത് കഴിച്ചിട്ടേ വീഡിയോ കോൾ കട്ട് ചെയ്യൂ'' എന്ന് പറഞ്ഞിരുന്നു. നിർബന്ധിച്ച് വീഡിയോ കോളിലൂടെ മരുന്ന് കഴിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അശാസ്ത്രീയമായ നിർബന്ധിത ഗർഭച്ഛിദ്രം എന്ന വകുപ്പ് ചേർത്തത്. ഇതും 10 വർഷം മുതൽ 14 അല്ലെങ്കിൽ ജീവപര്യന്ത തടവ് ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്നതിൽ വ്യക്തതയില്ല. കേരളം വിട്ടോ എന്ന കാര്യവും പൊലീസ പരിശോധിക്കുന്നുണ്ട്. സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ ഓണായിട്ടുണ്ട്. അതേസമയം, രാഹുലിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് കൂടി ഇറക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ തീരുമാനിച്ചത്. ഇന്ന് ഉച്ചയോടുകൂടി എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് നൽകാനാണ് പൊലീസിന്റെ തീരുമാനം.