Untitled design - 1

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിന്‍റെ പശ്ചാത്തലത്തില്‍ സൈബര്‍ സഖാക്കന്മാര്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മോഡലും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രിൽന രാജ്. അധഃപതിച്ചൊരു പാർട്ടിയാണ് നിങ്ങളുടേത് എന്ന് പറയാൻ തോനുന്നുവെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

'ഭർത്താവ് ഉണ്ടായിട്ടും കാമുകനോടോപ്പം അയാൾ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗർഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ്‌ ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. ഇതിൽ കൂടി നിങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള് ഭർത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു ശേഷം വരുന്ന എന്ത് പ്രശ്നങ്ങൾക്കും നമ്മുടെ സർക്കാർ കൂടെ തന്നെ നിക്കും എന്നാണോ?. അത് സ്ത്രീയെ വീണ്ടും വീണ്ടും തെറ്റുചെയ്യാൻ പ്രേരിപ്പിക്കും.

കാരണം കൂടെ നിൽക്കാൻ ഓരോ പ്രസ്ഥാനങ്ങൾ കട്ടക്ക് കൂടെ ഉണ്ടല്ലോ അല്ലെ.. സ്ത്രീയും പുരുഷനും ഒരുമിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യത്തിന് പിന്നീട് പുരുഷൻ മാത്രം എങ്ങനെ തെറ്റുകാരൻ ആയി. ഈ ഗർഭം നടന്നിട്ട് നാളെത്രയായി, ഇപ്പോഴാണോ ബ്ലീഡിങ്ങിന്റെ വേദന അറിഞ്ഞു തുടങ്ങിയത്. അന്ന് ആ സംഭവം ഉണ്ടായ സമയത്ത് അയാൾക്കെതിരെ എന്തുകൊണ്ട് ഇതുപോലെ കേസ് കൊടുക്കൻ തയ്യാറാവാത്ത സ്ത്രീയെ എങ്ങനെ നിങ്ങൾ ചേർത്തു നിർത്തുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

അങ്ങനെ എങ്കിൽ നിങ്ങളുടെ പാർട്ടിയിലെ പലരേയും നിങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ പാർട്ടിയിലെ ചിലർ പീഡിപ്പിച്ച സ്ത്രീകൾക്കെതിരെ നിങ്ങൾ നിലപാട് എടുക്കാത്തത് എന്തായിരുന്നു. അതും സ്ത്രീകൾ തന്നെയല്ലേ. അതിന്റ തീവ്രത അളന്നു കിട്ടിയില്ല എന്നാണോ? രാഷ്ട്രീയപരമായ കപട ധാർമികത ആണ് ഇതെന്ന് വ്യക്തം. രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തിൽ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാൻ നിങ്ങൾ മുന്നോട്ട് വരണം. അല്ലെങ്കിൽ നിങ്ങൾ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിനു എന്ത് അർത്ഥമാണ് ഉള്ളത്..

അച്ഛനാൽ പീഡിപ്പിക്കപ്പെട്ട മക്കളുടെ കൂടെ നിങ്ങൾ നില്‍ക്ക്. അവർക്കു നിങ്ങൾ നീതിമേടിച്ചു കൊടുക്ക്‌. സഹോദരനാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കൂടെ നിങ്ങൾ നില്‍ക്ക്. ഇത് നിങ്ങൾ ചെയ്യുന്നതിന് എന്ത് അർത്ഥമാണ് ഉള്ളത്. ഗർഭം കഴിഞ്ഞിട്ട് കാലം എത്രയായി. സ്ത്രീയും പുരുഷനും ഒരുപോലെ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണം. സ്ത്രീയെ സേഫ് ആക്കേണ്ടതില്ല..

ഇങ്ങനെ ചെയ്യുന്ന സ്ത്രീകൾക്ക് ആർക്കെതിരെയും എന്തും തൊടുത്തു വിടാൻ സാധിക്കും. കേസ് കൊടുത്തപ്പോൾ വിവാഹിത ആണെന്ന് ജനങ്ങൾ അറിഞ്ഞു തുടങ്ങി. ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ എന്തൊക്കെ അറിയും എന്ന് കാണാം'.– പ്രിൽന രാജ് വിശദീകരിക്കുന്നു.

ENGLISH SUMMARY:

Prilna Raj criticizes cyber comrades regarding the Rahul Mankootathil rape case. She questions the support for a woman who allegedly cheated on her husband, suggesting it normalizes infidelity, and calls for accountability for both parties involved in consensual acts and urges the party to address allegations against its own members.