​ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത് എന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച പുസ്തകത്തിന്‍റെ എഴുത്തുകാരിയുമായി സംസാരിക്കണോ? നാളെ തുടങ്ങുന്ന മലയാള മനോരമ ഹോര്‍ത്തൂസ് വേദിയിലേയ്ക്ക് വരൂ. മാര്‍വല്‍ കോമിക്സില്‍ ബ്ലാക്ക് പാന്തറിന്‍റെ ത്രസിപ്പിക്കുന്ന കഥകള്‍ എഴുതിയ എഴുത്തുകാരി കൂടിയാണവര്‍. 

​നെഡി ഒകോറഫോര്‍. ആഫ്രിക്കന്‍ മിത്തുകളും നാടോടി വിജ്ഞാനീയവുമെല്ലാം ഇഴചേര്‍ത്ത് സൃഷ്ടിക്ക കറുത്ത സൂപ്പര്‍ ഹീറോ ബ്ലാക് പാന്തര്‍ കഥകളുടെ സ്രഷ്ടാവ്. ആഫ്രിക്കന്‍ ജുജുയിസത്തിന്‍റെയും ആഫ്രിക്കന്‍ ഫ്യൂച്ചറിസത്തിന്‍റെയും പ്രയോക്താവ്. ബ്ലാക് പാന്തറിന്‍റെ ലോങ് ലിവ് ദ് കിങ്, വകന്‍ഡ ഫോറെവെര്‍, ഷൂറി എന്നിവയ്ക്ക് പുറമേ ലെ ഗാര്‍ഡിയ അടക്കമുള്ള കോമിക്സുകളും നെഡി രചിച്ചു. അതിജീവനത്തിനായി നൈജീരിയയില്‍ നിന്ന് യുഎസിലേയ്ക്ക് കുടിയേറിയ മാതാപിതാക്കള്‍ ആഫ്രിക്കയുടെ അതിസമ്പന്നമായ കഥാ സരിത് സാഗരം മകള്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. 

​പത്തൊന്‍പതാം വയസില്‍ നട്ടെല്ലിന് ഗുരുതരമായ രോഗം പിടിപെട്ട് ഏറെക്കുറെ ചലനശേഷി നഷ്ടപ്പെട്ട് കഴിഞ്ഞ നാളുകളിലാണ് അത്‍ലീറ്റായി നെഡി വായനയിലേയ്ക്ക് തിരിഞ്ഞത്. വായന എഴുത്തേയ്ക്കുള്ള വാതില്‍ തുറന്നു. കോമിക്സും തിരക്കഥയും നോവലും ഗവേഷണപ്രബന്ധങ്ങളും അടക്കം വിശാലമായ എഴുത്തിന്‍റെ ലോകം. ഹു ഫിയേഴ്സ് ഡെത്ത്, ഡെത്ത് ഓഫ് ദ് ഓതര്‍ തുടങ്ങി ഇരുപതിലേറെ പുസ്തകങ്ങള്‍. ടൈം മാഗസിന്‍റെ 2025 ലെ മസ്റ്റ് റീഡ് പട്ടികയിലെ 100 പുസ്തകങ്ങളിലെന്നാണ് ഡെത്ത് ഓഫ് ദ് ഓതര്‍. ഇത് നെഡിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം. ഓരോ ശ്വാസത്തിലും കേരളത്തെ ആസ്വദിക്കുകയാണെന്ന് എഴുത്തുകാരി. 

ENGLISH SUMMARY:

Nnedi Okorafor is the focus keyword, as she is visiting India. This acclaimed author, known for her Black Panther comics and Africanfuturism, is attending the Malayala Manorama Hortus venue.