farmer-candidate

TOPICS COVERED

കര്‍ഷക സംഘം നേതാവായ മാമന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ മരുമക്കള്‍ നല്‍കിയ വരവേല്‍പ്പ് അതിഗംഭീരമായി. വിവിധതരം ധാന്യങ്ങള്‍ക്കൊണ്ടൊരു കൂറ്റന്‍ ചിത്രം. കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭ 11–ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സുരേഷ് മരുമക്കളുടെ വൈഭവം കണ്ട് ഞെട്ടി.

മരുമക്കള്‍ 9 പേരും ചേര്‍ന്ന് മാമന് കൊടുത്ത സമ്മാനം ധാന്യങ്ങളെല്ലാം ചേര്‍ത്തുവെച്ചൊരു ചിത്രം. നാല് മണിക്കൂറുകൊണ്ടാണ് ചിത്രപ്പണി പൂര്‍ത്തിയാക്കിയത്. മറ്റു കളറുകളൊന്നും ചേര്‍ക്കാതെ നാലടി വീതിയും ആറടി നീളവുമുള്ളൊരു ചിത്രം. മരുമക്കളുടെ കലാവിരുത് കണ്ട് സ്ഥാനാര്‍ഥിയും കൂട്ടരുമൊന്ന് ഞെട്ടി.

ബാലസംഘത്തിലൂടെ വളര്‍ന്നുവന്ന സുരേഷ് കര്‍ഷക സംഘത്തിന്‍റെ വില്ലേജ് സെക്രട്ടറിയാണ്. ആദ്യമായാണ് സുരേഷ് സ്ഥാനാര്‍ഥിയാകുന്നത്.

ENGLISH SUMMARY:

Kerala Election News: An LDF candidate in Payyannur, P Suresh, received a grand welcome from his nephews. The nephews gifted him a large picture made entirely of grains as a welcome gift.