TOPICS COVERED

മന്ത്രി വീണ ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങളുണ്ടായാല്‍ വനിത ശിശുവികസന വകുപ്പിന്‍റെ പിന്തുണയുണ്ടാകുമെന്നാണ് പങ്കുവച്ച പോസ്റ്ററില്‍ പറയുന്നത്. സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാനും കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലെന്‍ നിങ്ങൾക്കായുണ്ടെന്നും പോസ്റ്ററിലുണ്ട്. ഹൂ കെയര്‍സ് അല്ല, വി കെയര്‍ എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. 

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്തുവന്നതിന് പിന്നാലെയാണ് വനിത ശിശു വികസന വകുപ്പിന്‍റെ പോസ്റ്റും എന്നത് ശ്രദ്ധേയമാണ്. ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും രാഹുല്‍ പ്രേരിപ്പിക്കുന്നതിന്‍റെ തെളിവുകള്‍ എന്നനിലയിലാണ് കഴിഞ്ഞ ദിവസം ശബ്ദരേഖ പുറത്തുവന്നത്. 

വീണ ജോര്‍ജ് പങ്കുവച്ച പോസ്റ്റ്

Who Cares അല്ല, We Care.. ഏത് പ്രതിസന്ധികളെയും നേരിടാൻ സർക്കാർ ഒപ്പമുണ്ട്.. ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്. മടിച്ച് നിൽക്കാതെ നേരിടാം. 

നിങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പം ഉണ്ട്. കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലെന്‍ നിങ്ങൾക്കായുണ്ട്. മടിക്കേണ്ടതില്ല. നേരിട്ട് വിളിക്കാം.

ENGLISH SUMMARY:

Veena George highlights the support available for those facing difficult experiences. The Women and Child Development Department offers counseling, legal advice, and emergency protection through the 181 Helpline, ensuring privacy and justice for women in crisis.