egg-price

TOPICS COVERED

രാജ്യത്ത് മുട്ട വില കഴിഞ്ഞ 5 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. മുട്ടയുടെ വില മുട്ടനായതിന്റെ ആശങ്കയിലാണ് വ്യാപാരികളും മുട്ട സ്നേഹികളും. ഒരു മുട്ട വീട്ടിലെത്തണമെങ്കിൽ 8 രൂപ വരെ കൊടുക്കേണ്ട സ്ഥിതിയാണ്.

മുട്ടയ്ക്ക് വില കൂടുന്നുണ്ടെങ്കിലും ഒരു സിംഗിൾ ഓംലറ്റിന് കോഴിക്കോട്ടെ 15 രൂപയെന്ന പഴയ വിലയിൽ മാറ്റമില്ല. കാര്യങ്ങൾ ഇങ്ങനെ പോയാൽ പക്ഷേ വില കൂടും.തമിഴ്നാട് നാമക്കലിലെ ഉൽപാദന ഫാമുകളിൽ ഒരു കോഴിമുട്ടയ്ക്ക് വില 6.05 പൈസ അത് പാളയം അങ്ങാടിയിലെത്തുമ്പോൾ 7.30 രൂപയാകും.ആഭ്യന്തരവിപണിയില്‍ ആവശ്യക്കാരേറിയതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാന്‍ കാരണം.

സാധാരണഗതിയില്‍ നവംബര്‍, ഡിസംബര്‍ മാസത്തില്‍ ഇറച്ചി, മുട്ട വില കുറയാറാണ് പതിവ്. എന്നാല്‍, ഡിസംബര്‍ ആവുന്നതോടെ കേക്ക് നിര്‍മാണം സജീവമാകും. ഇതോടെ വില ഇനിയും വര്‍ധിക്കും.നാടന്‍ കോഴിമുട്ടയ്ക്ക് ഏഴുരൂപയായിരുന്നു വില. ഇതിന് എട്ടുമുതല്‍ 10 രൂപ വരെയായി. വില കൂടിയാലും  വിദേശത്തും കോഴി മുട്ടക്ക് വൻ ഡിമാൻഡാണ്.

ENGLISH SUMMARY:

Egg prices are at a 5-year high, causing concern for consumers and businesses. The increase is due to high demand and a slight decrease in production, with prices expected to rise further during the cake-making season.