Image Credit: facebook/akhilmarar

തദ്ദേശ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോള്‍ പത്തുവര്‍ഷം മുന്‍പ് സ്വതന്ത്രനായി മല്‍സരിച്ച വിവരം ഫെയ്സ്ബുക്കില്‍ കുറിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അഖില്‍ മാരാര്‍. നൂറ്റന്‍പത് വോട്ട് കിട്ടില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ താന്‍ 1500 വോട്ടുകള്‍ അന്ന് നേടിയെന്നും അഖില്‍ പറയുന്നു. കോട്ടാത്തല ബ്ലോക്ക് പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അഖില്‍ അന്ന് മല്‍സരിച്ചത്. ശിവകാശിയില്‍ പോയി പോസ്റ്റര്‍ അടിച്ചുവെന്നും നൂറിലേറെ ഫ്ലക്സുകള്‍ അടിച്ചുവെന്നും അഖില്‍ കുറിക്കുന്നു. ജയിക്കുമെന്ന പ്രതീതി വരെ സൃഷ്ടിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും ജനങ്ങളെ മനസിലാക്കി സത്യത്തിനും നീതിക്കും വേണ്ടി പോരാടുകയാണ് പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. 

രാവിലെ മുതല്‍ താന്‍ സുഹൃത്തുക്കളുമായി വോട്ടുപിടിക്കാന്‍ ഇറങ്ങിയെന്നും രാത്രി പോസ്റ്ററൊക്കുകയും ഫ്ലക്സ് വയ്ക്കുകയും ചെയ്തുവെന്നും അഖില്‍ ഓര്‍ത്തെടുക്കുന്നു. നേരിട്ട് സംസാരിച്ചപ്പോള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വിശ്വാസവും ഉറപ്പുമാണ് തന്‍റെ വോട്ടുകളായി മാറിയതെന്നും അദ്ദേഹം കുറിച്ചു. 

അഖിലിന്‍റെ കുറിപ്പിങ്ങനെ: 'മറ്റൊരു തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ 10 വർഷം മുൻപ് കോൺഗ്രസിലെ ചിലരുടെ തീരുമാനങ്ങളോട് യോജിക്കാൻ കഴിയാതെ സ്വതന്ത്രൻ ആയി ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു... വളരെ കുറച്ചു സമയം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.

150വോട്ട് നിനക്ക് കിട്ടില്ല എന്ന് വെല്ലുവിളിച്ചവർക്ക് മുന്നിൽ ഞാൻ എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരാഘോഷമാക്കി..ശിവകാശിയിൽ പോയി പോസ്റ്റർ അടിച്ചു...നൂറിലധികം ഫ്ളക്സ് അടിച്ചു.. ഫ്ലക്സുകൾ വെയ്ക്കാനുള്ള ഫ്രെയിം ഞാനും നമ്മുടെ പിള്ളേരും ചേർന്ന് അടിച്ചു.. രാവിലെ മുതൽ വോട്ട് പിടിക്കാൻ ഇറങ്ങും.. ഉച്ചയ്ക്ക് ശേഷം ഫ്ളക്സ് ബോർഡ് അടി.. രാത്രി പോസ്റ്റർ ഒട്ടിക്കലും ഫ്ലക്സ് വെയ്ക്കലും.

പല വാർഡുകളിലും ഞാൻ ചർച്ച ആയി.. ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രൻ ജയിക്കും എന്ന പ്രതീതി വരെ സൃഷ്ട്ടിച്ചു.. ആ പ്രതീതി പാർട്ടികൾക്കിടയിൽ ജാഗ്രത സൃഷ്ടിച്ചു. എനിക്ക് വോട്ട് നൽകും എന്ന് പറഞ്ഞ പലകുടുംബങ്ങളിലും അവർ കൃത്യമായി ഇടപെട്ടു.. എന്റെ പല പോസ്റ്ററുകളും, ഫ്ലക്സുകളും നശിക്കപ്പെട്ടു.

രണ്ടായാലും 150വോട്ട് കിട്ടില്ല എന്ന് വെല്ലുവിളിച്ചവരുടെ മുന്നിൽ 1500 വോട്ടിലധികം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു...എന്ത് കൊണ്ടാണ് എനിക്ക് ഈ വോട്ട് കിട്ടാൻ കാരണം എന്ന് ചോദിച്ചാൽ നേരിട്ടു സംസാരിച്ച വോട്ടർമാർക്ക് ഞാൻ നൽകിയ വിശ്വാസം..ജനങ്ങളെ വിശ്വാസത്തിൽ എടുക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും കഴിയുക എന്നത് മാത്രമാണ് ഓരോ പൊതു പ്രവർത്തകനും ഉയർത്തി പിടിക്കേണ്ട ആദർശം...ജനങ്ങളെ മനസ്സിലാക്കുക സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുക..ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ ❤️

ENGLISH SUMMARY:

Social media influencer and Bigg Boss winner Akhil Marar shared his experience as an independent candidate in the Kottathala Block Panchayat election ten years ago. He recounted how he took up the challenge after clashing with local Congress leaders. Despite being mocked that he wouldn't secure 150 votes, Akhil successfully generated a winning momentum and secured over 1500 votes. He emphasized that genuine public service requires understanding people, fighting for justice, and building voter trust—principles that helped him connect directly with the electorate