പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുതിച്ചു ചാട്ടത്തെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി മുരളി തുമ്മാരുകുടി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ പോലെ ഒരു പ്രീമിയർ സ്ഥാപനത്തിൽ അഞ്ചുവർഷം ചിലവിടാൻ സാധിച്ചതിലൂടെയാണ് താൻ പിൽക്കാല കരിയറിന് ആവശ്യമുള്ള സാമൂഹ്യമൂലധനം സമ്പാദിച്ചതെന്ന് അദ്ദേഹം കുറിച്ചു.
അതുകൊണ്ടുതന്നെ കേരളത്തിൽ ഒരു ഐ ഐ ടി വരണമെന്നും മറ്റ് ആയിരങ്ങൾക്കും ഇത്തരം അവസരം ഉണ്ടാകണമെന്നും വലിയ ആഗ്രഹം എനിക്കുണ്ടായിരുന്നു. 2011 ൽ ഐ ഐ ടി യിൽ പഠിച്ച ഒരു സംഘം മലയാളികൾ അതിനായി ശ്രമം തുടങ്ങി. ഐ ഐ ടിയിൽ പഠിച്ച ആളല്ലെങ്കിലും .ടി പി ശ്രീനിവാസൻ ഒക്കെ ഈ ശ്രമത്തിൻ്റെ ഭാഗമായിരുന്നു. അന്ന് ഒരു ഐ ഐ ടിക്കുള്ള എല്ലാ യോഗ്യതയും കേരളത്തിന് ഉണ്ടായിരുന്നു. പോരാത്തതിന് യു പി എ കേന്ദ്രത്തിലും യു ഡി എഫ് സംസ്ഥാനത്തും ഭരിക്കുന്നു. രാഷ്ട്രീയ കാലാവസ്ഥയും അനുകൂലം. ഒന്നൊത്തു പിടിച്ചാൽ ഐ ഐ ടി വരും എന്നു വിചാരിച്ചു. ഒത്തു പിടിച്ചു. ഐ ഐ ടി വന്നില്ല!
പിന്നീട് മോദിജി വന്നു. ഐ ഐ ടി കളിലും മറ്റു പ്രീമിയർ സ്ഥാപനങ്ങളിലും വലിയ വികസനങ്ങൾ ഉണ്ടായി. രാഷ്ട്രീയത്തിലെ അലൈൻമെൻ്റ് അനുകൂലമല്ലാഞ്ഞിട്ടും കേരളത്തിത് ഐ ഐടി ആയി. ഇതി എയിംസും വരും, എനിക്ക് സംശയമില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഇൻടേക്കിൽ ലോക റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ പത്തു വർഷത്തിൽ ഉണ്ടായിരിക്കുന്നത്. അഞ്ചു ഹോസ്റ്റലുകൾ ഉണ്ടായിരുന്ന കാൺപൂർ ഐ ഐ ടിയിൽ ഇപ്പോൾ പന്ത്രണ്ട് ഹോസ്റ്റലുണ്ട്. അക്കാദമിക് ഏരിയ ഇരട്ടിയായി. സയൻസും എഞ്ചിനീയറിംഗും മാത്രം പഠിപ്പിച്ചിരുന്നിടത്ത് ആധുനിക മെഡിക്കൽ റിസർച്ച് സെൻ്റർ വരുന്നു. വലിയ മാറ്റങ്ങൾ അഭിനന്ദനീയമാണെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിക്കുന്നത്.