കോഴിക്കോട് വടകരയില്‍ കാറിടിച്ച് കോമയിലായ ഒമ്പതുവയസുകാരി ദൃഷാനയ്ക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഇന്‍ഷൂറന്‍സ് കമ്പനിയോട് നഷ്ടപരിഹാരതുക നല്‍കാന്‍ വടകര എംഎസിടി നിര്‍ദേശം നല്‍കി. അഞ്ചാം ക്ലാസുകാരി ദൃഷാന അബോധാവസ്ഥയിലായ അപകടത്തില്‍ മുത്തശ്ശി മരിക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് പത്തുമാസത്തിനുശേഷമാണ് ഇടിച്ച കാര്‍ കണ്ടെത്തിയത്. കാര്‍ ഓടിച്ച പുറമേരി സ്വദേശി ഷജീലിനെ വിദേശത്ത് നിന്ന് വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2024 ഫെബ്രുവരി 17ന് ആണ് വടകര റെയില്‍വേ ഗേറ്റിന് സമീപം കാറിടിച്ച് ദൃഷാന അബോധാവസ്ഥയിലായത്. അപകടം നടന്ന് പത്തുമാസത്തിനുശേഷമാണ് ഇടിച്ച കാര്‍ കണ്ടെത്തിയത്. കാര്‍ ഓടിച്ച പുറമേരി സ്വദേശി ഷജീലിനെ വിദേശത്ത് നിന്ന് വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃഷാനയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെ വലയുന്ന കുടുംബത്തിന് ആശ്വാസമേകുന്നതാണ് വിധി.
ഹൈക്കോടതിയുടേയും ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്. അദാലത്തിലൂടെയാണ് കേസ് തീര്‍പ്പാക്കിയത്. കേസില്‍ 19,000 കാറുകളും 50,000ഫോൺ കോളുകളും പൊലീസ് പരിശോധിച്ചിരുന്നു. 498 വർക്ക് ഷോപ്പുകളിലും പരിശോധന നടത്തിയാണ് അപകടം വരുത്തിയ കാര്‍ കണ്ടെത്തിയത്.