mariyo-ajmal

TOPICS COVERED

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള തര്‍ക്കമാണ് സൈബറിടത്ത് വൈറല്‍. ഇതിനിടെ മാരിയോ ജോസഫിനൊപ്പമുള്ള അജ്മല്‍ എന്ന യുവാവിനെ ഒഴിവാക്കണമെന്ന് മകള്‍ പറയുന്ന ഓഡിയോ പുറത്ത് വന്നിരുന്നു, ഇരുവരും തമ്മില്‍ മോശം ബന്ധമാണെന്ന് ജീജി മാരിയോ ആരോപിച്ചിരുന്നു. ‘അമ്മയെ കളയല്ലേ അപ്പാ, ഞങ്ങളെ കൂടെ കൂട്ടണെ’ എന്ന് ഇവരുടെ കുട്ടി കരഞ്ഞ് പറയുന്ന ഓഡിയോയും പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ കാര്യത്തില്‍ വിശദീകരണവുമായി അജ്മല്‍ രംഗത്ത് വന്നിരിക്കുകയാണ്. താനും മാരിയോ ജോസഫും തമ്മില്‍ മോശമായി യാതൊരു ബന്ധമില്ലെന്നും താന്‍ അവരുടെ സംഘടനയുടെ കാര്യം നോക്കുന്ന ജോലിക്കാരനാണെന്നും അജ്മല്‍ പറഞ്ഞു. മുസ്ലീമായിരുന്ന താന്‍ ക്രിസ്തുമതത്തിലേയ്ക്ക് വന്നയാളാണ്. തനിക്കെതിരെ ജീജി മാരിയോ മോശം വാക്കുകള്‍ പറയുകയാണെന്നും ഇയാള്‍ വിശദീകരിക്കുന്നു.

മാരിയോ ജോസഫിനൊപ്പമുള്ള അജ്മല്‍ എന്ന യുവാവിനെ ഒഴിവാക്കണമെന്ന് മകള്‍ പറയുമ്പോള്‍ തനിക്ക് പ്രിയപ്പെട്ടത് അജ്മലാണെന്നും മകളായ നീ ചത്താലും കുഴപ്പമില്ലെന്നും ഇയാള്‍ പറയുന്നു. ഇത് കേട്ട് പൊട്ടിക്കരയുന്ന മകള്‍ ഒരു പിതാവില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരായ മാരിയോ ജോസഫും ജീജി മാരിയോയും ഒന്‍പതു മാസമായി അകന്ന് കഴിയുകയാണെന്ന് എഫ്ഐആര്‍. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെ കഴിഞ്ഞ മാസം 25 നാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ മാരിയോ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് ഇടിച്ചെന്നാണ് ജീജിയുടെ പരാതി. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും.

ENGLISH SUMMARY:

Mario Joseph controversy explained. The dispute between Instagram influencers Mario Joseph and Gigi Mario has gone viral, with Ajmal clarifying his relationship with Mario amidst allegations and leaked audio clips.