ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലുള്ള വഴക്കാണ് സൈബറിടത്തെ ചർച്ച. ഇപ്പോഴിതാ ഭാര്യക്കെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് മാരിയോ ജോസഫ്. ഭാര്യ സ്ഥിരം മദ്യപാനിയാണെന്നും തന്നെ മർദ്ദിച്ചിരുന്നതായും ഇയാൾ ആരോപിക്കുന്നു. ഫിലോക്കാലിയ ഫൗണ്ടേഷൻ ജീവനക്കാർക്കൊപ്പമിരുന്ന് തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി ഇയാൾ പറയുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
‘എൻ്റെ ഭാര്യ ദിവസവും മദ്യപിക്കും. രാവിലെ മുതൽ മദ്യപാനമാണ്. നല്ല വിദേശ മദ്യം തന്നെ സ്ഥിരം വേണം. പെട്ടിക്കണക്കിനാണ് കുപ്പി,ഒരു ദിവസം തന്നെ ഞാൻ കുത്തിക്കൊല്ലുമെടാ എന്ന് പറഞ്ഞ് പിച്ചാത്തിയുമായി ഓടി വന്നു, എൻ്റെ നെഞ്ചിൽ കുത്താൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു. എനിക്ക് പരിക്കേറ്റു, ഭാര്യയ്ക്ക് കാശിനോട് ആക്രാന്തമാണ്’ മാരിയോ ജോസഫ് വിഡിയോയിൽ പറയുന്നു.
അതേ സമയം മകളോട് ക്രൂരമായി പെരുമാറുന്ന മാരിയോ ജോസഫിൻ്റെ ഓഡിയോ പുറത്ത് വന്നിരുന്നു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫും ജീജി മാരിയോയും ഒൻപതു മാസമായി അകന്ന് കഴിയുകയാണെന്ന് എഫ്ഐആർ. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിച്ചു തീർക്കുന്നതിനിടെ കഴിഞ്ഞ മാസം 25 നാണ് സംഘർഷമുണ്ടായത്. തർക്കത്തിനൊടുവിൽ മാരിയോ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് ഇടിച്ചെന്നാണ് ജീജിയുടെ പരാതി.