TOPICS COVERED

സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. തനിക്കെതിരെ RSS പ്രാദേശിക നേതാക്കള്‍ വ്യക്തിഹത്യ നടത്തിയെന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം അപവാദം പറഞ്ഞെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ശാലിനി പറഞ്ഞു. 

‘എന്നെ പറ്റി മോശമായി പലരും പ്രചരിപ്പിക്കുന്നു, എനിക്ക് പുറത്ത് ഇറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ആര്‍എസ്എസ് കരിപ്പൂര്‍ ശാഖയിലെ പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ അതാണ് ഞാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്’ നെടുമങ്ങാട് നഗരസഭയില്‍ പനയ്കോട്ടല വാര്‍ഡിലെ ശാലിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്’– ശാലിനി പറഞ്ഞു. 

ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട്ടിലെ വീട്ടിൽ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാലിനിയു‌ടെ മകനാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശാലിനി അപകടനില തരണം ചെയ്തു. തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ.തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് നെടുമങ്ങാട്ടും വിവാദം ഉയരുന്നത്. നേരത്തേ തിരുമല അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

ENGLISH SUMMARY:

BJP worker suicide attempt in Nedumangad due to alleged seat denial and defamation by local RSS leaders. The worker, Shalini, attempted suicide after claiming she was unable to leave her house due to the slander, but is now recovering at a hospital.