മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ടു ചെയ്യാത്തതു കൊണ്ടാണ് കേന്ദ്ര കാബിനറ്റിൽ പ്രതിനിധ്യം ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 'ഞങ്ങള്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. മുസ്‌ലിംകള്‍ ഞങ്ങള്‍ക്ക് വോട്ടുതരുന്നില്ല. എന്തിനാണ് കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നത്? കോണ്‍ഗ്രസിന് വോട്ടുകൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോ? സമുദായം ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. എംപിയില്ലാതെ എങ്ങനെ മന്ത്രിയുണ്ടാകാനാണ്? നേരത്തെ ഉണ്ടായിരുന്നല്ലോ' എന്നും കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റദ് പ്രസില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'മുസ്‌ലിം സമുദായത്തിൽ ബിജെപിയെ പറ്റി തെറ്റിദ്ധാരണയുണ്ട്. ആ തെറ്റിദ്ധാരണ മാറ്റാൻ സംസാരം തുടങ്ങിയിട്ടുണ്ട്. ബിജെപിയെ കുറിച്ച് എല്‍ഡിഎഫും യുഡിഎഫും വിഷം കയറ്റി വച്ചിട്ടു'ണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന് മുസ്‌ലിംകള്‍ വോട്ട് ചെയ്തിട്ട് എന്ത് മെച്ചമുണ്ടായി? ബിജെപിക്ക് വോട്ടു ചെയ്യാന്‍ മടിച്ചിട്ട് പ്രാതിനിധ്യം വേണമെന്ന് എങ്ങനെ ആഗ്രഹിക്കാന്‍ പറ്റുമെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. കേരളത്തിന് ഇപ്പോള്‍ വേണ്ടത് ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളിലെ 95 ശതമാനവും കേന്ദ്രസര്‍ക്കാരാണ് നടപ്പിലാക്കുന്നെതന്നും ഫണ്ട് നേരാംവണ്ണം വിനിയോഗിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഒരു മുസ്‌ലിം മന്ത്രിയെയും കാബിനറ്റില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ മുഖ്താര്‍ അബ്ബാസ് നഖ്വി മന്ത്രിയായുണ്ടായിരുന്നു.