രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി അനുശ്രീ. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് ‘സ്മൈൽ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു.

.പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ‘സ്മൈൽ ഭവനം’ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് രാഹുൽ വ്യക്തമാക്കി. പാലക്കാട് വരെ വന്ന് ഈ പരിപാടിയില്‍ സഹകരിച്ച അനുവിനോട് നന്ദി പറയുന്നതായും രാഹുല്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Smile Bhavanam is a housing project in Kerala. The project aims to provide homes to deserving families in the Palakkad constituency.