jasna-video

ഗുരുവായൂരിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്‌ന സലിം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കൈ മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. കൈയിൽ നിന്നും ചോരയൊലിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു .കഴിഞ്ഞ ദിവസം ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ഷൂട്ട് ചെയ്ത ജസ്ന സലീമിനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തിരുന്നു. പടിഞ്ഞാറേ നടയിലാണ് റീല്‍സ് ചിത്രീകരിച്ചത്. മുന്‍പും ജസ്ന ക്ഷേത്ര പരിസരത്ത് റീല്‍സ് എടുത്തിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇപ്പോഴിതാ പുതിയ വിഡിയോയുമായി ജസ്ന വീണ്ടും എത്തിയിരിക്കുകയാണ്. താന്‍ കണ്ണനെ വരച്ച് ഉപജീവനം നടത്തുന്ന യുവതിയാണെന്നും മുസ്ലീം സ്ത്രിയെന്ന് വിളിക്കരുതെന്നും താന്‍ ഇപ്പോള്‍ ആ മതത്തിലില്ലെന്നു ജസ്ന പറയുന്നു. തന്നെ ഇനി ഉപദ്രവിക്കരുതെന്നും ജസ്ന വിഡിയോയില്‍ പറയുന്നു. 

jesna-saleem

ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് അന്ന് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്

ENGLISH SUMMARY:

Guruvayur reels controversy: Jasna Salim attempted suicide after being booked for violating the High Court order against shooting reels at Guruvayur Temple. She claims she is no longer Muslim and earns a living by drawing Lord Krishna, pleading not to be harassed.