ചെന്നൈയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോയില്‍ തിരുവനന്തപുരം സ്വദേശിക്ക് വെള്ളി. തിരുമല സ്വദേശി സിബിന്‍ ചന്ദ്രനാണ് വെള്ളിനേടിയത്. 35 പ്ലസ് കാറ്റഗറിയിലാണ് സിബിന്‍ ചന്ദ്രന്‍റെ നേട്ടം. ഈ മാസം അഞ്ചു മുതല്‍ ഒന്‍പത് വരെയായിരുന്നു മീറ്റ്. നേരത്തെയും സിബിന്‍ മല്‍സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വെള്ളി മെഡല്‍ നേട്ടം. 39 കാരനായ സിബിന്‍ സ്വകാര്യ സ്കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനാണ്.