• യു.കെ.യില്‍ ഉപരിപഠനത്തിന് വീസ വൈകിയതിന്‍റെ പ്രയാസമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം.

 

തിരുവനന്തപുരം പൂവച്ചലില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവച്ചല്‍ മുളമൂട് ബി.എസ് ഭവനില്‍ ബാബു, സിന്ധു ദമ്പതികളുടെ മകള്‍ അഞ്ജനയാണ് (25) മരിച്ചത്. 

 

യു.കെ.യില്‍ ഉപരിപഠനത്തിന് വീസ വൈകിയതിന്‍റെ പ്രയാസമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. യു.കെ.യിലുള്ള സഹോദരന്‍റെ കൂടെ പഠനത്തിനായി തയാറെടുപ്പുകള്‍ നടത്തിയെങ്കിലും യാത്രാ തടസമുണ്ടായി.  

 

യാത്ര വൈകുന്നതിലെ മനോവിഷമം കാരണം ജീവനൊടുക്കിയെന്നാണ് കാട്ടാക്കട പൊലീസിന്‍റെയും പ്രാഥമിക നിഗമനം.  

ENGLISH SUMMARY:

A 25-year-old woman was found hanging in her bedroom at Poovachal, Thiruvananthapuram. Relatives told police she had been distressed over a delay in her UK visa and travel plans for higher studies. Police suspect the travel delay may have led to her death