ഒറ്റ പ്രസവത്തില്‍ പിറന്ന നാലും മൂന്നു കുട്ടികളും ഇരട്ടകളും എല്ലാം ഒത്തു കൂടിയപ്പോള്‍ മലപ്പുറത്ത് പിറന്നത് രണ്ട് റെക്കോര്‍ഡുകള്‍. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയാണ് കുരുന്നുകളെ ഒന്നിച്ച് എത്തിച്ചത്.
ഒരേ പ്രസവത്തിലുണ്ടായ നാലു പേര്‍.അങ്ങനെ രണ്ട് അമ്മമാര്‍ക്കൊപ്പം എത്തിയ എട്ടു പേരെ കണ്ടപ്പോള്‍ കൗതുകമേറി. ഒരേ പ്രസവത്തില്‍ 3പേര്‍ വീതമുളള 15സംഘങ്ങള്‍. എവിടെ തിരിഞ്ഞാലും ഇരട്ടകള്‍.
കുട്ടികള്‍ക്കും ചുറ്റും കാണുന്ന കാഴ്ചകളെല്ലാം രസകരമായിരുന്നു. എല്ലാവരും വേദിയിലേക്ക് കയറിയതോടെ പാട്ടായി, ആട്ടമായി, നൃത്തമായി. 476 ഒത്തു കൂടിയ കൂട്ടായ്മക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ലഭിച്ചു.