swathi-pentharam

TOPICS COVERED

പെണ്‍ ഒത്തൊരുമയുടെ കരുത്തില്‍ വിജയത്തിന്‍റെ പടവുകള്‍ കയറുകയാണ് കാസര്‍കോട് സ്വാതി പ്രിന്‍റേഴ്സ്. പത്ത് കുടുംബശ്രീ അംഗങ്ങള്‍ 1500 രൂപ നിക്ഷേപിച്ച് തുടങ്ങിയ സ്ഥാപനമിന്ന് ഒന്നര കോടി വിറ്റുവരവിലേക്ക് വളര്‍ന്നിരിക്കുകയാണ്. കടമുറിയില്‍ നിന്ന് ലേലത്തില്‍ പിടിച്ച സ്വന്തം കെട്ടിടത്തിലേയ്ക്ക് അടുത്തിടെ പ്രവര്‍ത്തനം മാറിയ സ്ഥാപനത്തിന് കീഴില്‍, നോട്ട്ബുക്ക് നിര്‍മാണം ഉള്‍പ്പെടെ നിരവധി സബ് യൂണിറ്റുകളുമുണ്ട്. മികച്ച പ്രവര്‍ത്തനം കണക്കിലെടുത്ത് ജില്ലയിലെ കുടുംബശ്രീ ഇന്‍കുബേഷന്‍ സെന്‍റര്‍ സ്വാതി പ്രിന്‍റിങ് പ്രസിലാണ് അനുവദിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Swathi Printers is a success story of women's empowerment in Kasaragod, Kerala. Starting with ten Kudumbashree members and a small investment, the printing press has grown into a thriving business with a turnover of over one and a half crore rupees.