ganesh-kumar-ksrtc-discipline

TOPICS COVERED

മദ്യപിച്ചാലും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാര്‍. വണ്ടിയില്‍ കയറ്റും, ബസില്‍ അലമ്പാക്കിയാല്‍ ഇടപെടുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പുകവലി ചോദ്യം ചെയ്തതിന് പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തെ പറ്റിയുള്ള ചോദ്യത്തിനാണ് ഗണേഷ് കുമാറിന്‍റെ മറുപടി. 

'രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോളം.. യാത്ര ചെയ്യുന്നതില്‍ വിരോധമില്ല. സ്ത്രീകളെ ശല്യം ചെയ്യുക. അടുത്തിരിക്കുന്ന ആളുടെ തോളില്‍ കിടന്നുറങ്ങുക. അങ്ങനെ ഉണ്ടായാല്‍ കണ്ടക്ടറോട് പറഞ്ഞാല്‍ മതി. നേരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകും', ഗണേഷ്കുമാര്‍ പറഞ്ഞു. ‌‌മദ്യപിച്ച് ബസില്‍ കയറി യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയാല്‍ വാഹനം പോലീസ് പൊലീസ് സ്‌റ്റേഷനിലേക്ക് വിടാനുള്ള നിര്‍ദേശം ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

KSRTC bus travel rules have been updated. The transport minister stated that passengers can travel on KSRTC buses even if they have consumed alcohol, as long as they do not cause disturbance.