തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫ്ളാഗ് ഓഫിനു ശേഷം പുഴയില്‍ മുങ്ങിയ വാഹനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. ഗ്ലാസ് ഡോറിനുള്ളിലൂടെ പുറത്തു കടന്നതിനെക്കുറിച്ച് പറയുമ്പോള്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ ബിന്ദുവിന് ഇപ്പോഴും നടുക്കം. വണ്ടി മുങ്ങിയെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന്‍റെ ആശ്വാസമുണ്ട് ഡ്രൈവര്‍ ബിന്ദുവിന്.
വടക്കാഞ്ചേരി നഗരസഭയുടെ കൈമാറ്റക്കടയ്ക്കു ലഭിച്ച വാഹനമായിരുന്നു ഇത്. നഗരസഭ ചെയര്‍മാന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പിന്നാലെ, വണ്ടി നിയന്ത്രണംവിട്ട് പുഴയിലേക്ക് വീണു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.അരവിന്ദാക്ഷനായിരുന്നു വണ്ടിയിലുണ്ടായിരുന്ന മറ്റൊരാള്‍.
മുങ്ങിയ വാഹനത്തിന്‍റെ ഗ്ലാസ് ഡോറിനുള്ളിലൂടെ ആദ്യം പുറത്തു കടന്നത് അരവിന്ദാക്ഷനായിരുന്നു. പിന്നാലെ, ബിന്ദുവും പുറത്തു കടന്നു. പുഴവെള്ളം കുടിക്കേണ്ടിവന്നു. മനോധൈര്യം ലഭിച്ചതിനാല്‍ പിടിച്ചുനിന്നു. രക്ഷപ്പെടലില്‍ ദൈവത്തിനോട് നന്ദി പറയുകയാണ് ബിന്ദുവും ഭര്‍ത്താവ് ജയാനന്ദനും.