TOPICS COVERED

സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അതിഥികളായി വനിതാ അഭിനേതാക്കളെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. കേരളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോയെന്ന് ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

'കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍. എല്ലാവരും സൂപ്പര്‍. എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതിദാരിദ്ര്യമില്ലെന്ന് പറയാന്‍ ഒരു സ്ത്രീയേയും കിട്ടിയില്ലേ? മലയാളത്തില്‍ നടികള്‍ക്ക് ഇത്ര ദാരിദ്ര്യമോ? നാട്ടില്‍ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളത് മൊയലാളീ', എന്നായിരുന്നു പരിഹാസം

അതേ സമയം അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. തിരുവനന്തപുരത്ത് എത്തിയ മമ്മൂട്ടിയെ മന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചു

ENGLISH SUMMARY:

Kerala poverty is discussed after the government's event excluded female actors. Joy Mathew criticizes the absence of actresses at the 'poverty-free' event, while Mammootty attends as chief guest and both Kamal Haasan and Mohanlal are absent due to prior commitments.