ഇന്നോവ ക്രിസ്റ്റയിൽ ചീറിപ്പാഞ്ഞ് കൊച്ചിയിൽ പതിനാറുകാരന്‍റെ പരാക്രമം. എറണാകുളം ചെറായിയിലാണ് സംഭവം. അമിതവേഗത്തിൽ എത്തിയ ഇന്നോവ ക്രിസ്റ്റ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ഇതോടെ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വണ്ടി നിർത്താതെ അതിവേഗത്തിൽ പോയി. ചെറായി മുതൽ എടവനക്കാട് വരെ വാഹനം അപകടം ഉണ്ടാക്കി.
ചെറായിൽ വെച്ച് വൃദ്ധയായ സ്ത്രീയെയും വാഹനം ഇടിച്ചിട്ടു. അപകടമുണ്ടാക്കിയ വാഹനം പിന്നീട് ഞാറക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കലൂരിൽ താമസിക്കുന്നവരാണ് കാറിലുണ്ടായിരുന്നവർ. കറുപ്പ് നിറത്തിലുള്ള കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് കായംകുളത്താണ്.